Quantcast

മികച്ച നിലവാരമുള്ള ന്യൂറോ സർജറി പരിചരണം; ആസ്റ്റർ റോയൽ ഹോസ്പിറ്റൽ മെഡിസിറ്റി കൊച്ചിയുമായി കരാറിലെത്തി

മെഡിസിറ്റി കൊച്ചിയിലെ പ്രശസ്ത സീനിയർ കൺസൾട്ടന്‍റ് ന്യൂറോ സർജൻ ഡോ. ദിലീപ് പണിക്കറുടെ നേതൃത്വത്തിലായിരിക്കും ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ സേവനങ്ങൾ ഒരുക്കുക

MediaOne Logo

Web Desk

  • Updated:

    2023-02-24 19:44:50.0

Published:

25 Feb 2023 1:12 AM IST

മികച്ച നിലവാരമുള്ള ന്യൂറോ സർജറി പരിചരണം; ആസ്റ്റർ റോയൽ ഹോസ്പിറ്റൽ മെഡിസിറ്റി കൊച്ചിയുമായി കരാറിലെത്തി
X

മസ്കത്ത്: ഒമാനിലെ രോഗികൾക്ക് മികച്ച നിലവാരമുള്ള ന്യൂറോ സർജറി പരിചരണം നൽകുന്നതിനായി ആസ്റ്റർ റോയൽ ഹോസ്പിറ്റൽ കേരളത്തിലെ മെഡിസിറ്റി കൊച്ചിയുമായി കരാറിലെത്തി. ന്യൂറോ സർജിക്കൽ സേവന മേഖലയിലെ മുൻനിര ആരോഗ്യ സംരക്ഷണ ദാതാവായി ആസ്റ്റർ റോയൽ ഹോസ്പിറ്റലിനെ മാറ്റാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് ഭാരവാഹികൾ പറഞ്ഞു.

മെഡിസിറ്റി കൊച്ചിയിലെ പ്രശസ്ത സീനിയർ കൺസൾട്ടന്‍റ് ന്യൂറോ സർജൻ ഡോ. ദിലീപ് പണിക്കറുടെ നേതൃത്വത്തിലായിരിക്കും ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ സേവനങ്ങൾ ഒരുക്കുക. ന്യൂറോ സർജൻ എന്ന നിലയിൽ 38 വർഷത്തെ അനുഭവ പരിചയമുള്ള ആളാണ് ഡോ. ദിലീപ് പണിക്കർ. ഉയർന്ന നിലവാരമുള്ള ന്യൂറോ സർജറി പരിചരണം നൽകുന്നതിന് ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, ഇന്‍റർവെൻഷണൽ ന്യൂറോളജിസ്റ്റുകൾ എന്നിവരുടെ ഒരു ഇൻ-ഹൗസ് ടീം ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ ഒരുക്കും.

നൂതന രീതിയിലുള്ള ഓപ്പറേറ്റിങ് മൈക്രോസ്കോപ്പ്, ന്യൂറോ സർജറിക്കുള്ള ഉപകരണങ്ങൾ, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും സജ്ജീകരിക്കും. ശസ്ത്രക്രിയയിലും പോസ്റ്റ്-ഓപ്പൺ ന്യൂറോ കെയറിലും മികച്ച പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ സേവനം, ന്യൂറോ അനസ്തറ്റിസ്റ്റുകളുടെ എംപാനൽമെന്‍റ്, സുസജ്ജമായ ഫിസിയോ തെറാപ്പി വിഭാഗം എന്നിവയും ലഭ്യമാക്കും. ഡോ. ദിലീപ് അബ്ദുൽ ഖാദർ, ഡോ.ഹേമന്ത് ഹർദികർ, ഡോ. അചിന്ത് കൃഷ്ണ, സുമിത്ത് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെുത്തു.

TAGS :

Next Story