Quantcast

മസ്കത്തിൽ വാണിജ്യ പരസ്യങ്ങൾക്കും സൈൻ ബോർഡുകൾക്കും പുതിയ നിയന്ത്രണങ്ങളുമായി മുൻസിപ്പാലിറ്റി

പരസ്യങ്ങളിലെ ഭാഷാ-വിവർത്തന പിശകുകൾക്കെതിരെയും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 May 2026 11:11 PM IST

മസ്കത്തിൽ വാണിജ്യ പരസ്യങ്ങൾക്കും സൈൻ ബോർഡുകൾക്കും പുതിയ നിയന്ത്രണങ്ങളുമായി മുൻസിപ്പാലിറ്റി
X

മസ്‌കത്ത്: മസ്‌കത്ത് നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാണിജ്യ പരസ്യങ്ങൾ, കടകളുടെ സൈൻ ബോർഡുകൾ, ബിൽബോർഡുകൾ എന്നിവയ്ക്ക് മസ്‌കത്ത് മുൻസിപ്പാലിറ്റി പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നഗരസൗന്ദര്യത്തിന് ഭീഷണിയുയർത്തുന്നതും നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ളതുമായ പരസ്യബോർഡുകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കും. പുതിയ നിർദേശപ്രകാരം അനുമതിയില്ലാതെ താൽക്കാലിക പരസ്യങ്ങൾ സ്ഥാപിക്കാൻ പാടില്ല. കൂടാതെ, 20 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ മാത്രമേ ഇനിമുതൽ റൂഫ്ടോപ്പ് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതിയുണ്ടായിരിക്കുകയുള്ളൂ.

കടകളുടെ ഗ്ലാസ് വിൻഡോകളിൽ പതിക്കുന്ന പ്രൊമോഷണൽ സ്റ്റിക്കറുകൾ മൊത്തം ഭാഗത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. കാൽനടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിലോ, വാഹന ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലോ, ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലോ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങളിലെ ഉള്ളടക്കവും കർശന പരിശോധനയ്ക്ക് വിധേയമാക്കും. പരസ്യബോർഡുകളിലെ ഭാഷാ-വിവർത്തന പിശകുകളും അക്ഷരത്തെറ്റുകളും പൂർണമായും ഒഴിവാക്കണമെന്ന് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ അപകടകരമായ രീതിയിൽ ബോർഡുകൾ നിലനിർത്തുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story