Quantcast

അതിർത്തികളിലും തുറമുഖങ്ങളിലും ട്രക്ക് ഗതാഗതം വേഗത്തിലാക്കാൻ പുതിയ നടപടികൾ

വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    22 April 2026 5:36 PM IST

New measures to speed up truck traffic at borders and ports
X

മസ്കത്ത്: ഒമാനിലെ തുറമുഖങ്ങൾ വഴിയും അതിർത്തികൾ വഴിയുമുള്ള സ്വദേശി-വിദേശി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി പുതിയ നടപടികൾ പ്രഖ്യാപിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

റോയൽ ഒമാൻ പോലീസ്, സ്പെഷ്യൽ ഇക്കണോമിക് സോൺ അതോറിറ്റി എന്നിവയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ചരക്കുനീക്കത്തിലെ കാലതാമസം ഒഴിവാക്കി സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ട്രക്കുകളുടെ നീക്കം ഡിജിറ്റലായി നിരീക്ഷിക്കുന്നതിലൂടെ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ട്രക്കുകൾക്ക് അതിർത്തികളിൽ അതിവേഗ പാതകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

'OneWB' പ്ലാറ്റ്‌ഫോം വഴി ഒമാനി ഡ്രൈവർമാരെ നേരിട്ട് കരാറെടുക്കാൻ സാധിക്കും. എല്ലാ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളും ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. ട്രക്കുകൾ തമ്മിൽ കണ്ടെയ്നറുകൾ കൈമാറുന്നതിനും ട്രെയിലറുകൾ കൈമാറുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇത് ഗതാഗത കുരുക്ക് കുറക്കാൻ സഹായിക്കും.

TAGS :

Next Story