ഐ.എസ്.സി മലയാള വിഭാഗത്തിന് പുതിയ ഭാരവാഹികൾ
ഷബീർ കാലടി കൺവീനർ

സലാല: 2025-26 വർഷത്തേക്കുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മലയാള വിഭാഗത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഷബീർ കാലടി കൺവീനറായും ഷിജിൽ എം.കെ കോ കൺവീനറായും സബീർ പി.ടി. ട്രഷററായും ചുമതലയേറ്റു.
കൾച്ചറൽ സെക്രട്ടറി സജീബ് ജലാൽ, ജോയിന്റ് ട്രഷറർ ശ്യാം മോഹൻ, ബാലകലോത്സവം സെക്രട്ടറി സുനിൽ നാരായണൻ എന്നിവരാണ്. സജീവ് ജോസഫ് സ്‌പോർട്‌സ് സെക്രട്ടറിയും അജിത്ത് മജീന്ദ്രൻ ജോയന്റ് കൾച്ചറൽ സെക്രട്ടറിയും ശ്രീവിദ്യാ ശ്രീജി വനിത കോഡിനേറ്ററുമാണ്. മലയാള വിഭാഗം നിരീക്ഷകൻ ഡി. ഹരികുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എക്‌സിക്യൂട്ടീവിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു.
Next Story
Adjust Story Font
16

