Quantcast

ഒമാനിൽ അടുത്ത മൂന്ന് ദിവസം ചൂട് കൂടും; 45 ഡിഗ്രി സെൽഷ്യസിൽ വരെ എത്താൻ സാധ്യത

MediaOne Logo

Web Desk

  • Published:

    23 Aug 2023 7:52 AM IST

Hot in Oman
X

ഒമാനിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി താപനിലയിൽ ക്രമാനുഗതമായ വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 45 ഡിഗ്രി സെൽഷ്യസിൽ വരെ എത്താൻ സാധ്യതയുണ്ട്.

താപനിലയിൽ ഘട്ടംഘട്ടമായ വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. മരുഭൂമി പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഹജർ പർവതനിരകളുടെ ഭാഗങ്ങളിലുമാണ് 40ഡിഗ്രിയിൽ കൂടുതൽ താപനിലയെത്തുകയെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story