'കാലാവസ്ഥയോ സുരക്ഷയോ കാരണം വിമാനം വൈകിയാൽ നഷ്ടപരിഹാരമില്ല'; വ്യക്തതവരുത്തി ഒമാൻ സിവിൽ ഏവിയേഷൻ
റദ്ദാക്കപ്പെട്ടാല്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സൗകര്യം കമ്പനികള്‍ ഉറപ്പാക്കണം

മസ്കത്ത്: വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നത് വിമാനക്കമ്പനികളുടെ പിഴവ് മൂലമല്ലെങ്കിൽ കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനം റദ്ദാക്കുകയോ ദീര്‍ഘനേരം വൈകുകയോ ചെയ്യുന്ന സാഹചര്യത്തില്‍, യാത്ര തുടരാന്‍ താൽപര്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്. അസാധാരണ സാഹചര്യം മൂലം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്.
വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം വിമാന യാത്രയിൽ തടസ്സമുണ്ടാകുമ്പോഴാണിത്. കനത്ത മഴ, പ്രകൃതിക്ഷോഭങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, സുരക്ഷാ ഭീഷണികള്‍ എന്നിങ്ങനെ വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാല്‍ വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് പ്രത്യേക സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ല. പണമായോ, ബാങ്ക് ട്രാന്‍സ്ഫറായോ അല്ലെങ്കില്‍ ട്രാവല്‍ വൗച്ചറുകളായോ ഈ തുക നല്‍കാം. വിമാനം റദ്ദാക്കപ്പെട്ടാല്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സൗകര്യം കമ്പനികള്‍ ഉറപ്പാക്കണം.
വിമാനം വൈകുന്ന സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, ലഘുഭക്ഷണം, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. താമസം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഹോട്ടല്‍ സൗകര്യവും വിമാനത്താവളത്തില്‍ നിന്നുള്ള ഗതാഗതവും വിമാനക്കമ്പനി സൗജന്യമായി നല്‍കേണ്ടതുണ്ട്. സാങ്കേതിക കാരണങ്ങളാലോ മറ്റ് സാധാരണ കാരണങ്ങളാലോ വിമാനം റദ്ദാക്കുകയാണെങ്കില്‍ യാത്രക്കാരെ അറിയിക്കണം. അല്ലാത്തപക്ഷം യാത്രക്കാര്‍ക്ക് നിശ്ചിത തുക നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.
Adjust Story Font
16

