Quantcast

ഒമാനിലെ അൽ വുസ്തയിൽ വാണി‍ജ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; ​ഗുണനിലവാരമില്ലാത്ത കീടനാശിനികൾ പിടിച്ചെടുത്തു

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    4 Jun 2026 3:30 PM IST

Non-compliant pesticides seized in Oman’s Al Wusta Governorate
X

മസ്കത്ത്: ഒമാനിലെ അൽ വുസ്തയിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ​ഗവർണറേറ്റിലെ അൽ ജാസിർ വിലായത്തിൽ നടത്തിയ പരിശോധനയിൽ അം​ഗീകൃത ​ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കീടനാശിനികൾ വലിയ അളവിൽ പിടിച്ചെടുത്തു. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രത്യേക കാമ്പയ്‌നിലാണ് നടപടി.

വാണിജ്യ സ്ഥാപനങ്ങളിൽ വിൽപനയ്ക്കായി വെച്ചിരുന്ന ഉൽപന്നങ്ങൾ കൃത്യമായ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിനിടയിലാണ് നിശ്ചിത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണ്ടെത്തിയ കീടനാശിനികൾ പിടിച്ചെടുത്തത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഈ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് ഉടനടി പിൻവലിക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (CPA) അൽ ജാസിർ വിഭാഗം, അൽ വുസ്ത ഗവർണറേറ്റിലെ കൃഷി, ഫിഷറീസ്, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ, അൽ വുസ്ത മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് വിലായത്തിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും, വിലസ്ഥിരത നിരീക്ഷിക്കാനും, വാണിജ്യ സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനും ഈ പരിശോധനയിലൂടെ അധികൃതർ ശ്രദ്ധ ചെലുത്തി.

TAGS :

Next Story