Quantcast

ഇനി സഞ്ചാരികളെല്ലാം ജബൽ അക്തറിലേക്ക്..; ഫെസ്റ്റിവൽ ജൂലൈ 15 മുതൽ

ആഗസ്റ്റ് അവസാനം വരെ നീളുന്ന മേള ടൂറിസം മേഖലയ്ക്കും പ്രാദേശിക വ്യാപാരങ്ങൾക്കും വലിയ ഉണർവാകും

MediaOne Logo

Web Desk

  • Published:

    10 Jun 2026 10:21 PM IST

Now all the tourists are heading to Jebel Akhtar..; Festival from July 15
X

മസ്കത്ത്: വേനല്‍ക്കാലത്തും മിതമായ കാലവസ്ഥ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒമാനിലെ ജബൽ അഖ്ദറിൽ ഇനി ഫെസ്റ്റിവൽ കാലം. ജൂലൈ 15 മുതൽ ആരംഭിച്ച് ആഗസ്റ്റ് അവസാനം വരെ നീളുന്ന മേള, ടൂറിസം മേഖലയ്ക്കും പ്രാദേശിക വ്യാപാരങ്ങൾക്കും വലിയ ഉണർവാകും. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ചൂടിൽ നിന്ന് ആശ്വാസം തേടിയും പ്രകൃതിഭംഗി ആസ്വദിക്കുന്നവരും ഈ കാലയളവിൽ ജബൽ‌ അഖ്ദറിലെത്തും.

ജബൽ അഖ്ദറിന്റെ മനോഹരമായ പ്രകൃതിഭംഗിയും കാലാവസ്ഥയും സാംസ്‌കാരിക പൈതൃകവും പ്രദർശിപ്പിക്കുന്നതാകും ഇത്തവണത്തെ ഫെസ്റ്റിവൽ. ദാഖിലിയ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആറാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കായിക, വിനോദ പരിപാടികൾക്കൊപ്പം പ്രാദേശിക ഉത്പ്പന്നങ്ങളുടെയും സംരംഭങ്ങളുടെയും പ്രദർശനങ്ങളും ഫെസ്റ്റിവലിൻ്റെ ഭാഗമായി നടക്കും. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക പരിപാടികളും ഒരുക്കുന്നുണ്ട്.

ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രാദേശിക കർഷകർക്കും ചെറുകിട സംരംഭകർക്കും തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള വലിയൊരു വേദിയാണ് ഫെസ്റ്റിവലിലൂടെ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിൽ നിരവധി ചെറുകിട- ഇടത്തരം സംരംഭങ്ങൾ, കരകൗ ശല കുടുംബങ്ങൾ, എന്നിവർ പങ്കെടുത്തിരുന്നു. നൂറിലധികം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ജബൽ അഖ്ദറിൽ കഴിഞ്ഞ വർഷം മാത്രമെത്തിയത് 222,151 സന്ദർശകരാണ്. ജിസിസി രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പേരും എത്തിയത്.

TAGS :

Next Story