ഇനി തുറന്ന ബസ്സിൽ 'ഖരീഫ്' കാണാം; ദോഫാറിൽ പുതിയ ടൂറിസ്റ്റ് ബസ് സർവീസിന് തുടക്കം

മസ്‌കത്ത്: ദോഫാറിലെ ഖരീഫ് കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമൊരുക്കി മുവാസലാത്തിന്റെ ഓപ്പൺ ടോപ്പ് ബസ് സർവീസ് ആരംഭിച്ചു. ഒമാൻ ടെലുമായി സഹകരിച്ചാണ് പുതിയ സംരംഭം.
ഖരീഫ് കാലത്തെ ചാറ്റൽമഴയും തണുത്ത കാറ്റുമേറ്റ്, ദോഫാറിലെ പച്ചപ്പ് നിറഞ്ഞ മലനിരകളുടെ സൗന്ദര്യം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ ഈ യാത്ര അവസരമൊരുക്കും. വിനോദസഞ്ചാരത്തിന് ആധുനിക ഗതാഗത സൗകര്യങ്ങൾ സമന്വയിപ്പിച്ച്, സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചാനുഭവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദോഫാർ ഗവർണർ ആദ്യ യാത്രയിൽ പങ്ക് ചേർന്ന് സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദോഫാറിലെ ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും, ഈ ഖരീഫ് കാലത്ത് സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമായി ദോഫാറിനെ മാറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രശംസിച്ചു.
Adjust Story Font
16

