Quantcast

എന്‍.എസ്.എസ് സലാലയില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു

ചാരിറ്റി ഉദ്ദേശ്യാര്‍‌ത്ഥം ഒരുക്കിയ മേളയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-05-14 04:44:03.0

Published:

14 May 2023 12:06 AM IST

എന്‍.എസ്.എസ് സലാലയില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു
X

സലാല: എന്‍.എസ്.എസ് സലാലയില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. ചാരിറ്റി ഉദ്ദേശ്യാര്‍‌ത്ഥം ഒരുക്കിയ മേളയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നായര്‍ സര്‍‌വ്വീസ് സൊസൈറ്റി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബുമായി ചേര്‍ന്നാണ്‌ ഭക്ഷ്യ മേള ഒരുക്കിയത്. ക്ലബ്ബ് മൈതാനിയില്‍ ഒരുക്കിയ മേളയില്‍ വിവിധ സ്റ്റാളുകളിലായി കേരളീയ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. വിവിധ സംഘടന നേതാക്കള്‍ ഉള്‍പ്പടെ നൂറു കണക്കിനാളുകള്‍ ഭക്ഷ്യ മേള ആസ്വദിക്കാന്‍ എത്തി.



അങ്ങാടി രുചിക്കൂട്ട്, കലവറ, മലബാര്‍ തട്ടുകട,കുട്ടനാടന്‍ കായലോരം, കുതിരാന്‍ തട്ടുകട എന്നീ പേരുകളിലാണ്‌ വിവിധ നാടന്‍ ഭക്ഷണങ്ങള്‍ ഒരുക്കിയത്. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണങ്ങളായിരുന്നു ഏറെയും. മിതമായ നിരക്കാണ്‌ ഈടാക്കിയിരുന്നത്. വിവിധ കലാ പരിപാടികളും നടന്നു. ശ്രീജി നായർ, സായിറാം, ഗോപൻ അയിരൂർ, കെഎം സതീഷ് തു ടങ്ങിയവര്‍ നേത്യത്വം നല്‍‌കി.

TAGS :

Next Story