Quantcast

ഒമാൻ ഒഐസിസി പിരിച്ച് വിട്ടത് കെപിസിസിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഭാരവാഹികൾ

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-02-12 17:40:43.0

Published:

12 Feb 2022 5:38 PM GMT

ഒമാൻ ഒഐസിസി  പിരിച്ച് വിട്ടത് കെപിസിസിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഭാരവാഹികൾ
X

കെപിസിസിയെ തെറ്റിദ്ധരിപ്പിച്ചാണ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പിരിച്ചുവിടുവിപ്പിച്ചതെന്ന് പ്രസിഡന്‍റ് സിദ്ദീക്ക് ഹസ്സനും വിവിധ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിരിച്ചുവിട്ട നടപടി കെപിസിസി പ്രസിഡൻറ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒ.ഐ.സി.സിയുടെ ചുമതലയുള്ള ജി.സി.സി ഭാരവാഹികൾക്കും മിഡിൽ ഈസ്റ്റ് കൺവീനർമാർക്കും ഇക്കാര്യം അറിയില്ല. ഈ സാഹര്യത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

''ഒഐസിസി എന്ന പേരിൽതന്നെ ഒമാനിൽ ഭാവിയിലും പ്രവർത്തിക്കും. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും പരിപാടികൾ ബഹിഷ്ക്കരിക്കുകയും ചെയുന്നത് പതിവാക്കിയ ഗ്ലോബൽ ചെയർമാനും കൂട്ടാളികളും ആണ് ഈ നീക്കത്തിന് പിന്നിൽ. കെ. സുധാകരന്‍ കെ. പി.സി.സി അധ്യക്ഷന്‍ ആയ സമയം മുതല്‍ പുതിയ പ്രസിഡന്‍റ തങ്ങളുടെ ആളാണെന്ന് പറഞ്ഞ് ആളുകളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആണ് ഇവര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം തുടരുന്നത്. ശങ്കർ പിള്ളയെ ഗ്ലോബൽ ചെയർമാനായി നിയമിച്ചപ്പോൾ ഞാനടക്കമുള്ള ഒ.ഐ.സി.സി അംഗങ്ങൾ അഭിമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഒ ഐസിസി നാഷണൽ കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ എന്നെ അറിയിച്ചില്ല.'' ഹസ്സൻ പറഞ്ഞു.

സ്ഥാനത്തിന്‍റെ മഹത്വത്തിന് വിലകല്പിക്കാതെ നേതൃത്വത്തിന് തെറ്റായ വിവരങ്ങൾ നൽകി അച്ചടക്ക നടപടി എടുക്കുക ആണ് ഗ്ലോബൽ ചെയർമാൻ ചെയ്തതത്. സംഘടന പിരിച്ചുവിട്ടത് സാമൂഹിക മാധ്യമങ്ങൾ വഴി ആഘോഷിച്ചവരാണ് ഇക്കൂട്ടർ. ഇത്തരക്കാർ പാർട്ടിയുടേയോ സംഘടനയുടെയോ വളർച്ച ആഗ്രഹിക്കുന്നവരല്ല. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒമാനിൽ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ പരിപാടികൾ ബഹിഷ്കരിക്കുകയും മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്ക് എതിരെ സാമൂഹിക മാധ്യമങ്ങൾ വഴി ആക്ഷേപിക്കുകയും ചെയ്തവരാണ് ഇപ്പോഴത്തെ ഗ്ലോബൽ ചെയർമാന് അടക്കമുള്ളവരെന്നും ഭാരവാഹികൾ പറഞ്ഞു

കോവിഡ് മഹാമാരിയുടെ സമയത്തും ശഹീൻ ചുഴലിക്കാറ്റിന്‍റെ സമയത്തും ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങൾ ഒ.ഐ.സി.സി നടത്തിയപ്പോൾ അതിലൊന്നും തന്നെ സഹകരിക്കാൻ ഇവർ തയ്യാറായില്ല . രൂപവത്കരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയിലെ ചിലർക്ക് ഒ.ഐ.സി.സി അംഗത്വം പോലും ഇല്ല എന്നതാണ് യാഥാർഥ്യം. ഒമാനിലെ സംഘടനാ പ്രവർത്തനത്തെ ഏറെ പ്രശംസിച്ചയാളാണ് കെ.പി.സി.സി അധ്യക്ഷൻ. പിരിച്ചു വിട്ട നടപടി പുനഃപരിശോധിക്കും എന്ന് തന്നെയാണ് ഞങളുടെ പ്രതീക്ഷയെന്നും ഭാരവാഹികൾ പറഞ്ഞു.

ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍, വൈസ് പ്രസിഡന്‍റുമാരായ നസീര്‍ തിരുവത്ര, അനീഷ് കടവില്‍, ഭാരവാഹികളായ ജിജോ കടന്തോട്ട്, നിഥീഷ് മാണി, ഹരിലാല്‍ വൈക്കം, ബഷീര്‍ അഹമ്മദ്, സജി ഏനാത്ത്, മനാഫ് തിരുന്നാവായ, മോഹന്‍കുമാര്‍, റാഫി ചക്കര, ഗോപകുമാര്‍ വേലായുധന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story