Quantcast

ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിഖിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഒമാന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മറ്റുരാജ്യങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും ഒ.ഐ.സി.സിക്കും കെ.പി.സി സിക്കും പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കുമെന്നും \ അഡ്വ.ആഷിഖ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Sept 2022 11:17 PM IST

ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിഖിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
X

മസ്‌ക്കത്ത്: ഒ.ഐ.സി.സി അംഗത്വ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഒമാന്‍ ഏകദിന ചിന്തന്‍ ശിബിരത്തിന്റെ വിജയം അവലോകനം ചെയ്യുന്നതിനുമായി എത്തിയ ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിഖിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യക്ഷന്‍ സജി ഔസഫ് അധ്യക്ഷത വഹിച്ചു. ചിന്തന്‍ ശിബിര ചെയര്‍മാന്‍ എന്‍.ഒ ഉമ്മനെ യോഗം അനുമോദിച്ചു.

ഒമാന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മറ്റുരാജ്യങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും ഒ.ഐ.സി.സിക്കും കെ.പി.സി സിക്കും പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കുമെന്നും സ്വീകരണത്തിന് മറുപടിയായി അഡ്വ.ആഷിഖ് പറഞ്ഞു.മാത്യു മെഴുവേലി, സലിം മുതുവമ്മേല്‍, മമ്മൂട്ടി ഇടക്കുന്നം, തോമസ് മാത്യു, റെജി പുനലൂര്‍, റെജി ഇടിക്കുള, മുംതാസ് സിറാജ്, സജി ഇടുക്കി എന്നിവര്‍ സംസാരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് കാക്കടവ് നന്ദിയും പറഞ്ഞു.

TAGS :

Next Story