Quantcast

ഒമാനിൽ 8,000-ത്തിലധികം നിയമവിരുദ്ധ ഫുഡ് ഡെലിവറി തൊഴിലാളികൾ:ഒഎൽഎ സിഇഒ

പ്രവർത്തിക്കുന്നത് ലൈസൻസില്ലാത്ത കമ്പനികൾക്കായി

MediaOne Logo

Web Desk

  • Published:

    23 Nov 2025 3:58 PM IST

Oman Logistics Association (OLA) CEO says there are over 8,000 illegal food delivery workers in Oman
X

മസ്‌കത്ത്: ഒമാനിൽ 8,000-ത്തിലധികം നിയമവിരുദ്ധ ഫുഡ് ഡെലിവറി തൊഴിലാളികളുണ്ടെന്ന് ഒമാൻ ലോജിസ്റ്റിക്‌സ് അസോസിയേഷൻ (OLA) സിഇഒ ഖാലിദ് അൽ സിയാബി. ഡെലിവറി സേവനങ്ങൾ നൽകാൻ ലൈസൻസില്ലാത്ത കമ്പനികൾക്കായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സിഇഒ പറഞ്ഞു. ഒരു പ്രാദേശിക റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ തൊഴിലാളികളെയും അംഗീകൃത ഡെലിവറി കമ്പനികളിലേക്ക് മാറ്റാനാണ് ഈ മേഖലയിലെ പുതിയ ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിൽ നിലവിൽ ലൈസൻസുള്ള 31 ഭക്ഷ്യ വിതരണ കമ്പനികളുണ്ടെന്ന് സിയാബി പറഞ്ഞു. മോട്ടോർ സൈക്കിൾ ഡെലിവറി തൊഴിലാളികൾക്കായി പ്രത്യേക പരിശീലന പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനികൾ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പ്രൊഫഷണൽ ലൈസൻസുകൾ നൽകണമെന്നും അദ്ദേഹം വിശദീകരിച്ചു.

ഭക്ഷ്യ വിതരണ സൂപ്പർവൈസറായി ഒമാനികളെ മാത്രമാണ് നിയമിക്കാനാകുക. അതേസമയം പ്രവാസികൾക്ക് മോട്ടോർ സൈക്കിൾ ഡെലിവറി ജീവനക്കാരായി പ്രവർത്തിക്കാൻ കഴിയും.

റോയൽ ഒമാൻ പൊലീസ്, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് അസോസിയേഷൻ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

2025 സെപ്റ്റംബർ ഒന്ന് മുതൽ ലോജിസ്റ്റിക്‌സ് മേഖലയിലെ എല്ലാ പ്രൊഫഷനുകൾക്കും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാണെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

തൊഴിൽ മന്ത്രാലയം പുറത്തുവിട്ട പട്ടികയിലെ പ്രൊഫഷനുകളിലെ എല്ലാ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധമാണ്. ഒമാനികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ലൈസൻസ് ആവശ്യമാണ്. അംഗീകൃത ലൈസൻസില്ലാതെ സെപ്റ്റംബർ ഒന്ന് മുതൽ ഒരു വർക്ക് പെർമിറ്റും പ്രോസസ്സ് ചെയ്തിട്ടില്ല. നിയമം പാലിക്കാത്ത ബിസിനസുകൾ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story