Quantcast

സർവീസ് റദ്ദാക്കൽ ഏപ്രിൽ 15 വരെ നീട്ടി ഒമാൻ എയർ

റദ്ദാക്കിയത് ദുബൈ, ബഹ്റൈൻ, ദോഹ, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് സർവീസുകൾ

MediaOne Logo

Web Desk

  • Published:

    26 March 2026 8:46 PM IST

Oman Air extends service cancellations until April 15
X

മസ്‌കത്ത്: ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചിടൽ മൂലമുള്ള സർവീസ് റദ്ദാക്കൽ ഏപ്രിൽ 15 വരെ നീട്ടി ഒമാൻ എയർ. ദുബൈ, ബഹ്റൈൻ, ദോഹ, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നീ സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

അതേസമയം, അമ്മാനിലേക്കും ദമ്മാമിലേക്കുമുള്ള സർവീസ് ഏപ്രിൽ ഒന്നിന് പുനഃരാരംഭിക്കും. http://omanair.com എന്ന വെബ്സൈറ്റ് വഴിയോ ഒമാൻ എയർ മൊബൈൽ ആപ്പ് വഴിയോ ബുക്കിങ്ങുകൾ കൈകാര്യം ചെയ്യാം. നെറ്റ്വർക്കിലെ ഇതര സർവീസുകൾ സാധാരണപോലെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story