ജൂൺ 25 മുതൽ കുവൈത്ത് സർവീസ് പുനഃരാരംഭിക്കുമെന്ന് ഒമാൻ എയർ
സർവീസ് കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ നാലിലേക്ക്

മസ്‌കത്ത്: ജൂൺ 25 മുതൽ കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. രാജ്യത്തെ വിമാന സർവീസുകൾ സാധാരണ നിലയിലായതിനെ തുടർന്നാണിത്.
അതേസമയം, വിമാന സർവീസുകൾ താത്കാലികമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ നിന്ന് ടെർമിനൽ 4 ലേക്ക് മാറ്റിയിട്ടുണ്ടെന്ന് എയർലൈൻ സോഷ്യൽ മീഡിയയിൽ ഓർമിപ്പിച്ചു. ഒമാനിൽ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പറഞ്ഞു.
Next Story
Adjust Story Font
16

