ഒമാനും ഇന്ത്യയും തമ്മിൽ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
കൃഷി, ഭക്ഷ്യ വ്യവസായം, ഗവേഷണം, നൈപുണ്യ വികസനം, സമുദ്ര പൈതൃകം മേഖലകളിൽ സഹകരണം

മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മസ്കത്ത് സന്ദർശനത്തിന് പിറകെ ഒമാനും ഇന്ത്യയും വിവിധ സഹകരണ കരാറുകൾക്ക് ധാരണയായി. സമുദ്ര പൈതൃകം, കൃഷി, ഭക്ഷ്യ വ്യവസായം, ഗവേഷണം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ കരാറുകൾ ഒപ്പുവെച്ചു. സമുദ്ര പൈതൃകം, മ്യൂസിയങ്ങൾ, ശാസ്ത്ര ഗവേഷണം, നവീകരണം, നൈപുണ്യ വികസനം, കൃഷി എന്നീ മേഖലകളിലെ സഹകരണത്തിനായി നാല് ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ജോയിന്റ് മാരിടൈം വിഷൻ മാർഗം സമുദ്ര മേഖലയിലെ സഹകരണം ശക്തമാക്കാൻ ധാരണയുണ്ട്. കാർഷിക മേഖലയിൽ മില്ലറ്റ്, കൃഷി, ഭക്ഷ്യ നവീകരണം, സുസ്ഥിര കൃഷി രീതികൾ എന്നിവക്ക് പ്രത്യേക മുൻഗണന നൽകാനും തീരുമാനം. പല പ്രധാന കരാറുകളിലും ഇരുരാജ്യങ്ങൾ ചേർന്നുനിന്നതോടെ, വരും വർഷങ്ങളിൽ സാങ്കേതികവിദ്യ, നിർമാണം, അഗ്രി-ബിസിനസ് എന്നീ മേഖലകളിൽ വലിയ നിക്ഷേപങ്ങൾക്കും വ്യാപാരങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Adjust Story Font
16

