ഒമാനിലെ സമാഇൽ കോട്ട ഇന്ന് മുതൽ താൽകാലികമായി അടച്ചിടും
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ പ്രശസ്തമായ സമാഇൽ കോട്ട ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഒമാൻ പൈതൃക-വിനോദസഞ്ചാര മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 2026 മേയ് 17 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ സാധിക്കില്ല.
നിർദേശത്തോട് പൊതുജനങ്ങളും, ടൂർ ഓപ്പറേറ്റർമാരും, അനുബന്ധ വിനോദസഞ്ചാര സ്ഥാപനങ്ങളും പൂർണമായി സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ടൂറിസ്റ്റ് റൂട്ടുകളിലോ, യാത്രാ പ്രോഗ്രാമുകളിലോ, സൈറ്റ്സീയിംഗ് ഷെഡ്യൂളുകളിലോ സമാഇൽ കോട്ടയിലേക്കുള്ള സന്ദർശനം ഉൾപ്പെടുത്തരുതെന്നും അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

