Quantcast

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    3 March 2023 10:53 AM IST

Oman at G20 Foreign Ministers meet
X

ന്യൂഡൽഹിയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. ജി20 ഉച്ചക്കോടിയിൽ ഒമാൻ അതിഥി രാജ്യമായി ഈ വർഷം പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യോഗത്തിൽ ഒമാൻ സംബന്ധിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ സെഷനിൽ ഒമാനെ പ്രതിനിധീകരിച്ച് മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് പങ്കെടുത്തത്. സംഭാഷണം, സഹിഷ്ണുത, നല്ല അയൽപക്കം തുടങ്ങിയ മൂല്യങ്ങളിലൂന്നി സമാധാന നിർമ്മാണത്തെക്കുറിച്ചുള്ള ഒമാന്റെ വീക്ഷണം സയ്യിദ് ബദർ അവതരിപ്പിച്ചു.

ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ശൈബാനി, വ്യാപാര-അന്താരാഷ്ട്ര സഹകരണ കാര്യ അണ്ടർ സെക്രട്ടറി പങ്കജ് ഖിംജി, മന്ത്രിയുടെ ഓഫിസ് വിഭാഗം തലവൻ അംബാസഡർ ഖാലിദ് ബിൻ ഹാശിൽ അൽ മുസ്ലഹി, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് ഒമാൻ സംഘത്തിലുണ്ടായിരുന്നത്.

വടക്കേ ഇന്ത്യൻ നഗരമായ ഗുരുഗ്രാമിൽ ആരംഭിച്ച ജി20യുടെ ആദ്യ അഴിമതി വിരുദ്ധ വർക്കിങ് ഗ്രൂപ്പ് മീറ്റിങിലും ഒമാൻ പങ്കെടുത്തു. സുൽത്തനേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റിയൂഷൻ ആണ് സംബന്ധിച്ചത്.




TAGS :

Next Story