അന്താരാഷ്ട്ര വാരിയര്‍ കോമ്പറ്റീഷനില്‍ റോയല്‍ ഒമാന്‍ പോലീസിന് രണ്ടാം സ്ഥാനം

മസ്‌കറ്റ്: ജോര്‍ദാനില്‍ നടന്ന 12ാമത് അന്താരാഷ്ട്ര വാരിയര്‍ കോമ്പറ്റീഷനില്‍ റോയല്‍ ഒമാന്‍ പോലീസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആഗോള ഭീകരതയ്ക്കെതിരെയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പോരാടുന്നതില്‍ വൈദഗ്ധ്യം നേടിയ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സുകള്‍ക്കിടയില്‍നിന്നാണ് റോയല്‍ ഒമാന്‍ പോലീസ്(ആര്‍.ഒ.പി) രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 12ാമത് അന്താരാഷ്ട്ര വാരിയര്‍ മത്സരം ജോര്‍ദാനിലാണ് നടന്നത്. ആര്‍.ഒ.പി ടീം രണ്ടാം സ്ഥാനം നേടിയതായി റോയല്‍ ഒമാന്‍ പോലീസ് തന്നെയാണ് വ്യക്തമാക്കിയത്.
Next Story
Adjust Story Font
16

