Quantcast

ഒമാനിൽ മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന്​ വിലക്ക്

തറാവീഹ്​ നമസ്കാരത്തിന്​ കഴിഞ്ഞ ദിവസം ​അധികൃതർ അനുമതി നൽകിയിരുന്നു.

MediaOne Logo

Web Desk

  • Published:

    29 March 2022 5:30 PM IST

ഒമാനിൽ മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന്​ വിലക്ക്
X

മസ്കത്ത്​: രാജ്യത്ത്​ ഈ വർഷവും മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന്​ അധികൃതർ വിലക്കേർപ്പെടുത്തി. കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.

തറാവീഹ്​ നമസ്കാരത്തിന്​ കഴിഞ്ഞ ദിവസം ​അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും 12 വയസിന്​ മുകളിലുള്ളവർക്കും മാത്രമാണ്​ തറാവീഹിൽ പ​ങ്കെടുക്കാനാവുകയെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

മസ്​ജിദുകളിൽ കോവിഡ്​ സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു.

ലോകരാജ്യങ്ങളിലെ കോവിഡ്​ കേസുകളും സുപ്രീം കമ്മിറ്റി വിലയിരുത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ആശംസകൾ നേർന്ന സുപ്രീം കമ്മിറ്റി രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

TAGS :

Next Story