സുൽത്താനേറ്റ് സൂപ്പറല്ലേ... 2026 പരിസ്ഥിതി പ്രകടന സൂചികയിൽ ആറ് സ്ഥാനം മുന്നേറി ഒമാൻ
മികച്ച 50 രാജ്യങ്ങളിൽ ഇടം, ജിസിസിയിൽ രണ്ടാമത്

മസ്‌കത്ത്: 2026 ലെ പരിസ്ഥിതി പ്രകടന സൂചികയിൽ (EPI) ആറ് സ്ഥാനങ്ങൾ മുന്നേറി ഒമാൻ. 180 രാജ്യങ്ങൾക്കിടയിൽ നിന്ന് ആഗോളതലത്തിൽ 49-ാം സ്ഥാനം നേടി. 2024 ൽ 55-ാം സ്ഥാനത്തായിരുന്നു ഒമാൻ. ഒമാൻ പരിസ്ഥിതി അതോറിറ്റിയാണ് വിവരം പങ്കുവെച്ചത്.
പുതിയ നേട്ടത്തിലൂടെ മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ഒമാനെത്തി. ജിസിസി രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തി. പരിസ്ഥിതി സുസ്ഥിരതയിലെ മികവാണ് നേട്ടത്തിന് പിറകിൽ.
Next Story
Adjust Story Font
16

