വ്യാജന്മാരെ സൂക്ഷിക്കുക! വ്യാജ വെബ്സൈറ്റുകൾക്കും തട്ടിപ്പുകൾക്കുമെതിരെ ഒമാൻ സിപിഎ മുന്നറിയിപ്പ്
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഫിഷിങ് സൈറ്റുകളുണ്ടാകാൻ സാധ്യതയുണ്ടെന്നു അധികൃതർ

മസ്‌കത്ത്: ഓൺലൈൻ ഇടപാടുകളിൽ ഏർപ്പെടുന്നതിനോ പരാതികൾ സമർപ്പിക്കുന്നതിനോ മുമ്പ് വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ). വെബ്സൈറ്റ് വിലാസം ശരിയാണെന്നും സുരക്ഷിത കണക്ഷനെ സൂചിപ്പിക്കുന്ന ''https'' അടങ്ങിയിരിക്കുന്നുവെന്നും ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു. സൈറ്റ് ഒമാനിലെ ഔദ്യോഗിക സർക്കാർ സ്ഥാപനത്തിന്റേതാണെന്ന് സ്ഥിരീകരിക്കുന്ന ''.gov.om'' ഡൊമെയ്നുമുണ്ടെന്ന് ഉപയോക്താക്കൾ ഉറപ്പാക്കണമെന്നും അതോറിറ്റി പറഞ്ഞു. പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കാനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോം www.cpa.gov.om ആണെന്നും സിപിഎ വ്യക്തമാക്കി.
വെബ് വിലാസത്തിലെ ചെറിയ വ്യത്യാസങ്ങളുമായി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഫിഷിങ് സൈറ്റുകളുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

