ചരക്കു നീക്കം അതിവേഗം; കസ്റ്റംസ് നിയമങ്ങൾ ലഘൂകരിച്ച് ഒമാൻ
ഒഴിഞ്ഞ കണ്ടെയ്‌നറുകൾക്ക് സ്ക്രീനിങ് പരിശോധനയിലൂടെ മാത്രം അതിർത്തി കടക്കാം

മസ്കത്ത്: ഒമാൻ വഴി ചരക്കുകൾ കടത്തിവിടുന്ന ട്രാൻസിറ്റ് സംവിധാനത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ കസ്റ്റംസ്. ചരക്കുനീക്കം എളുപ്പമാക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഒഴിഞ്ഞ നിലയിലുള്ള കണ്ടെയ്‌നറുകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഇനി മുതൽ പ്രത്യേക കസ്റ്റംസ് ഡിക്ലറേഷൻ ആവശ്യമില്ല. സ്ക്രീനിങ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധന മാത്രം ഇതിനായി മതിയാകും.
ചരക്കുകൾ എത്തുന്ന പോർട്ട് മുതൽ ലക്ഷ്യസ്ഥാനത്തെ പോർട്ട് വരെയുള്ള ട്രാൻസിറ്റ് ഡിക്ലറേഷൻ നടപടികൾ ഇനി ബുക്കിങ് നമ്പർ ഉപയോഗിച്ച് ലളിതമായി പൂർത്തിയാക്കാം. കൂടാതെ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും ഇനി മുതൽ പ്രത്യേക കസ്റ്റംസ് കാർഡോ കയറ്റുമതി സർട്ടിഫിക്കറ്റോ സമർപ്പിക്കേണ്ടതില്ല. ഇതിനായി ട്രാൻസിറ്റ് ഡിക്ലറേഷൻ മാത്രം മതിയാകും.
Adjust Story Font
16

