Quantcast

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ഒമാൻ

സേവനങ്ങൾ മെച്ചപ്പെടുത്താൻ ദേശീയ രജിസ്ട്രിക്ക് രൂപം നൽകും

MediaOne Logo

Web Desk

  • Published:

    27 Oct 2025 8:53 PM IST

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ഒമാൻ
X

മസ്കത്ത്: ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ആസൂത്രണം മെച്ചപ്പെടുത്തുന്നതിനുമായി ദേശീയ രജിസ്ട്രിക്ക് രൂപം നൽകുമെന്ന് ഒമാൻ സാമൂഹിക മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് വിഭാഗം മേധാവി അഹ്മദ് അൽ മഹ്‌റൂഖിയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബങ്ങൾക്ക് കൃത്യസമയത്ത് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ സ്ഥാപനങ്ങളിലുടനീളമുള്ള വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുമുള്ള ഏകീകൃത ഡാറ്റാബേസായി ഈ രജിസ്ട്രി പ്രവർത്തിക്കുമെന്നും മഹ്റൂഖ് പറഞ്ഞു.

TAGS :

Next Story