Quantcast

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഈദ്ഗാഹുകൾ ഒരുക്കും

ബർക്ക, സീബ്, റൂവി, സുഹാർ, സലാല എന്നിവിടങ്ങളിലാണ് ഈദ്​ഗാഹുകൾ

MediaOne Logo

Web Desk

  • Updated:

    2026-03-18 15:53:33.0

Published:

18 March 2026 9:22 PM IST

Oman Indian Islahi Centre to organize Eidgah
X

മസ്കത്ത്​: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒമാൻ ഘടകമായ ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ കീഴിൽ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കും. ബർക്കയിൽ നെസ്റ്റോ പാർക്കിങ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് അൽ ഫഹദ് പൂന്തുറ നേതൃത്വം നൽകും. രാവിലെ 6.50ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. സീബിൽ അൽ ഹെയിൽ ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് അമാനുല്ല അൽ ഹികമി നേതൃത്വം നൽകും. രാവിലെ 6.50ന് നമസ്കാരം ആരംഭിക്കും.

റൂവിയിൽ അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് റിൻഷിദ് ബിൻ ഹംസ അൽ ഹികമി നേതൃത്വം നൽകും. രാവിലെ 6.45 ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. സുഹാറിൽ ബദ്ർ അൽ സമ പോളിക്ലിനിക് കാർ പാർക്കിങ് ഏരിയയിൽ നടക്കുന്ന ഈദ്ഗാഹിന് നൗഫൽ എടത്തനാട്ടുകര നേതൃത്വം നൽകും. രാവിലെ 7.05ന് ആരംഭിക്കും.സലാലയിൽ അൽ ഇത്തിഹാദ് ക്ലബിൽ നടക്കുന്ന ഈദ്ഗാഹിന് എൻ.എം. മുഹമ്മദാലി നേതൃത്വം നൽകും. രാവിലെ 6:55 ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും.

TAGS :

Next Story