ഹോർമുസിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി ഒമാനും ഇറാനും
ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോൺവഴി ചർച്ച നടത്തി

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും ഉറപ്പാക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി ഒമാൻ -ഇറാൻ വിദേശകാര്യ മന്ത്രിമാർ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും പ്രാദേശിക, അന്തർദേശീയ കക്ഷികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുമായിരിക്കണമിതെന്നും മന്ത്രിമാർ പറഞ്ഞു. തങ്ങളുടെ പ്രാദേശിക സമുദ്രാതിർത്തിയിലെ പരമാധികാരം പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി.
സമുദ്ര സുരക്ഷ, അന്താരാഷ്ട്ര നിയമം, പ്രാദേശിക, ആഗോള താൽപ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ചർച്ചയായി. കഴിഞ്ഞ ദിവസമായിരുന്നു ടെലിഫോൺ സംഭാഷണം. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ പ്രധാന പങ്ക് കടന്നുപോകുന്ന നിർണായക ആഗോള ഷിപ്പിങ് പാതയായ ഹോർമുസിലെ പ്രശ്‌നങ്ങൾ ആഗോളതലത്തിൽ ചർച്ചയായിരിക്കെയാണ് സംഭാഷണം.
Adjust Story Font
16

