Quantcast

ദുരിതാശ്വാസ ദൗത്യവുമായി ഒമാൻ; നേപ്പാളിലേക്ക് അഞ്ച് വിമാനങ്ങളിൽ സഹായം

ഭക്ഷണവും ടെന്റുകളും ഉൾപ്പെടെ അവശ്യസാധനങ്ങൾ എത്തിക്കും

MediaOne Logo

Gulf Desk

  • Published:

    22 Nov 2026 1:43 PM IST

ദുരിതാശ്വാസ ദൗത്യവുമായി ഒമാൻ; നേപ്പാളിലേക്ക് അഞ്ച് വിമാനങ്ങളിൽ സഹായം
X

മസ്‌കത്ത്: പകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി ഒമാൻ. അടിയന്തര സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി ഒമാൻ എയർ ബ്രിഡ്ജ് ആരംഭിച്ചു. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ടെന്റുകൾ, പുതപ്പുകൾ, ജനറേറ്ററുകൾ, പാചക-ലൈറ്റിങ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുമായി അഞ്ച് വിമാനങ്ങളാണ് നേപ്പാളിലേക്ക് തിരിക്കുന്നത്. ദുരിതബാധിതരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ സഹായം.

മസ്‌കത്തിലെ നേപ്പാൾ എംബസിയുമായും നേപ്പാളിലെ ബന്ധപ്പെട്ട അധികൃതരുമായും ചർച്ച നടത്തിയ ശേഷമാണ് ദുരിതാശ്വാസ വസ്തുക്കൾ തെരഞ്ഞെടുത്തതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ആക്ടിങ് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ സാബി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളുടെ അടിയന്തര ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് ഇവ സജ്ജമാക്കിയത്. പ്രകൃതിദുരന്തങ്ങളിൽ അകപ്പെടുന്നവർക്കൊപ്പം നിൽക്കുകയെന്ന ഒമാന്റെ കാലങ്ങളായുള്ള മാനുഷിക നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്താരാഷ്ട്ര സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഒമാൻ ഈ ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story