Quantcast

മാനം കാണാൻ...; ജ്യോതിശാസ്ത്ര ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയുമായി ഒമാൻ

ജബൽ ഷംസ്, ഷർഖിയ സാൻഡ്സ്, റുബ്ഉൽ ഖാലി എന്നിവയാണ് പുതിയ പഠനത്തിലുള്ള കേന്ദ്രങ്ങൾ

MediaOne Logo

Web Desk

  • Published:

    20 Jan 2026 7:13 PM IST

Oman lists astronomy tourism destinations
X

മസ്‌കത്ത്: ജ്യോതിശാസ്ത്ര ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയുമായി ഒമാൻ. ജബൽ ഷംസ്, ഷർഖിയ സാൻഡ്സ്, റുബ്ഉൽ ഖാലി എന്നിവയാണ് പുതിയ പഠനത്തിലുള്ള കേന്ദ്രങ്ങൾ. ആദ്യമായാണ്‌ ഗവേഷണം നടത്തി ജ്യോതിശാസ്ത്ര ടൂറിസം പ്രദേശങ്ങളുടെ പട്ടികയുണ്ടാക്കുന്നത്. ഇരുണ്ട ആകാശം, കുറഞ്ഞ പ്രകാശ മലിനീകരണം, വർഷം മുഴുവനും നക്ഷത്രനിരീക്ഷണത്തിന് അനുയോജ്യമായ കാലാവസ്ഥ എന്നിവയാണ് ഇവിടങ്ങളെ ജ്യോതിശാസ്ത്ര ടൂറിസത്തിന് അനുയോജ്യമാക്കുന്നത്.

ഒമാൻ സൊസൈറ്റി ഓഫ് ആസ്‌ട്രോണമി ആൻഡ് സ്പേസ് (OSAS) ആണ് ജ്യോതിശാസ്ത്ര ടൂറിസം മേഖലയെ കുറിച്ചുള്ള ആദ്യ സമഗ്ര ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇന്റർനാഷണൽ ജേണൽ ഓഫ് ഹോസ്പിറ്റാലിറ്റി & ടൂറിസം മാനേജ്മെന്റിൽ 'ഒമാൻ സുൽത്താനേറ്റിലെ ജ്യോതിശാസ്ത്ര ടൂറിസം' എന്ന തലക്കെട്ടിലാണ് പഠനം. ഒഎസ്എഎസിലെ ഇസ്ഹാഖ് യഹ്യ ഖൽഫാൻ അൽഷുഅൈലിയും അലി അമൂർ ഖൈസ് അൽഷിബാനിയും ചേർന്നാണ് ഗവേഷണം നടത്തിയത്.

ഒമാനിലെ ജ്യോതിശാസ്ത്ര ടൂറിസത്തിന്റെ നിലവിലെ സ്ഥിതി പഠനം പരിശോധിക്കുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ, സമ്പന്ന ജ്യോതിശാസ്ത്ര പൈതൃകം, സുസ്ഥിര വികസന അവസരങ്ങൾ എന്നിവ എടുത്തുകാണിക്കുന്നു.

ലോകോത്തര ഒബ്‌സർവേറ്ററികൾ, ഇരുണ്ട ആകാശത്തെ അടിസ്ഥാനമാക്കിയുള്ള ടൂറിസം സംരംഭങ്ങൾ തുടങ്ങിയ പദ്ധതികളുടെ സാധ്യതയും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മരുഭൂമികൾ മുതൽ ഉയർന്ന പർവത പീഠഭൂമികൾ വരെയുള്ള ഒമാന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും ജബൽ ഷംസ്, ജബൽ അഖ്ദർ, റുബ്ഉൽ ഖാലി, തെക്കൻ ഗവർണറേറ്റുകൾ തുടങ്ങിയ പ്രദേശങ്ങളിലെ കുറഞ്ഞ പ്രകാശ മലിനീകരണ തോതും നക്ഷത്രനിരീക്ഷണത്തിനും രാത്രികാല ടൂറിസത്തിനും അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നുവെന്നും പറയുന്നു.

TAGS :

Next Story