Quantcast

ഒമാനിൽ അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് ജോലികൾക്ക് സെപ്റ്റംബർ 1 മുതൽ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ നിർബന്ധം

മേഖലയിലെ പുതിയ വർക്ക് പെർമിറ്റുകൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ബാധകമായിരിക്കും

MediaOne Logo

Web Desk

  • Published:

    15 July 2025 4:58 PM IST

ഒമാനിൽ അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് ജോലികൾക്ക് സെപ്റ്റംബർ 1 മുതൽ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ നിർബന്ധം
X

മസ്‌കത്ത്: ഒമാനിൽ അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ വർഷം സെപ്റ്റംബർ 1 മുതൽ പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഇത് മേഖലയിലെ പുതിയ വർക്ക് പെർമിറ്റുകൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ബാധകമായിരിക്കും.

അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിംഗ് എന്നിവയ്ക്കായുള്ള സെക്ടർ സ്‌കിൽസ് യൂണിറ്റിൽ നിന്നാണ് ഈ സർട്ടിഫിക്കറ്റ് നേടേണ്ടത്. നിർദ്ദിഷ്ട തൊഴിലുകളിൽ വർക്ക് പെർമിറ്റ് അപേക്ഷകളോ പുതുക്കലുകളോ പരിഗണിക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് ഒരു മുൻവ്യവസ്ഥയായിരിക്കും. സർട്ടിഫിക്കറ്റ് ഇല്ലാതെ സെപ്റ്റംബർ 1-ന് ശേഷം വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഈ നിർദ്ദേശം പാലിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ ആവശ്യമുള്ള പ്രധാന തസ്തികകൾ താഴെ പറയുന്നവയാണ്:

അക്കൗണ്ട്‌സ് ടെക്‌നീഷ്യൻ

അസിസ്റ്റന്റ് എക്‌സ്റ്റേണൽ ഓഡിറ്റർ

അസിസ്റ്റന്റ് ഇന്റേണൽ ഓഡിറ്റർ

ഇന്റേണൽ ഓഡിറ്റർ

എക്‌സ്റ്റേണൽ ഓഡിറ്റർ

കോസ്റ്റ് അക്കൗണ്ടന്റ്

ക്രെഡിറ്റ് അനലിസ്റ്റ്

ഫിനാൻഷ്യൽ അനലിസ്റ്റ്

അക്കൗണ്ട്‌സ് മാനേജർ

ടാക്‌സ് മാനേജർ

ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO)

എക്‌സ്റ്റേണൽ ഓഡിറ്റ് മാനേജർ

ഇന്റേണൽ ഓഡിറ്റ് മാനേജർ

സീനിയർ ഇന്റേണൽ ഓഡിറ്റ് മാനേജർ

ഫിനാൻഷ്യൽ കൺട്രോളർ

സീനിയർ എക്‌സ്റ്റേണൽ ഓഡിറ്റ് മാനേജർ

ഹെഡ് ഓഫ് ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ്

എക്‌സ്റ്റേണൽ ഓഡിറ്റ് പാർട്ണർ

ചീഫ് ഓഡിറ്റ് എക്‌സിക്യൂട്ടീവ് (CAE)

TAGS :

Next Story