Quantcast

ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശും

കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    15 Feb 2026 8:08 PM IST

ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശും
X

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ 3 മീറ്റർ വരെ ഉയരത്തിൽ വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ഭൂരിഭാ​ഗം ​ഗവർണറേറ്റുകളിലും കാലാവസ്ഥാ വ്യതിയാനം ബാധിക്കും. മരുഭൂമി പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് റോഡുകളിലെ ദൂരക്കാഴ്ച കുറയ്ക്കാൻ ഇടയാക്കും. വരും ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

TAGS :

Next Story