Quantcast

സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ വിതരണം ആരംഭിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    23 Sept 2023 2:55 AM IST

Seasonal influenza vaccine
X

60 വയസ്സിന് മുകളിലുള്ളവർക്കും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ നൽകുന്നത് ആരംഭിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ‘നമുക്ക് വാക്സിനേഷൻ എടുക്കാം’ എന്ന മുദ്രാവാക്യമുയർത്തിയാണ് മന്ത്രാലയം വാകസിൻ യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്.

60 വയസ്സിനു മുകളിലുള്ളവർ, ശ്വാസകോശം, ഹൃദയം, വൃക്ക, കരൾ, നാഡീസംബന്ധമായ, രക്തം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, മുതിർന്നവരിലും കുട്ടികളിലും അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർ, ഗർഭിണികൾ, ഉംറ തീർഥാടകർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, രണ്ട് വയസ്സുള്ള കുട്ടികൾ എന്നിവർക്കാണ് വാകസിൻ നൽകുക.

ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്നതുമായ ഇൻഫ്ലുവൻസ അണുബാധ ഒഴിവാക്കാൻ,അടുത്തുള്ള ആരോഗ്യ സ്ഥാപനം സന്ദർശിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്ത പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ ആരോഗ്യ മേഖലയിലും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ശരീരവേദന, ജലദോഷം, ക്ഷീണം എന്നിവക്ക് കാരണമാകുന്ന കാലാനുസൃതമായ പകർച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്.

TAGS :

Next Story