Quantcast

ദേശീയ ആഘോഷങ്ങളും സവിശേഷ ദിവസങ്ങളിലും പ്രത്യേകനമ്പർ പ്ലേറ്റ് അനുവദിക്കാൻ ഒമാൻ പോലീസ്

ജൂൺ 1 മുതൽ ഡിസംബർ 31 വരെയാണ് ഖരീഫ് സീസൺ പ്ലേറ്റുകളുടെ കാലാവധി

MediaOne Logo

Web Desk

  • Published:

    17 May 2026 10:48 PM IST

Oman Police to allow special number plates on national holidays and special days
X

മസ്കത്ത്: ദേശീയ ആഘോഷങ്ങളും സവിശേഷമായ മറ്റ് അവസരങ്ങളിലും പ്രത്യേക 'സ്മരണാർത്ഥ' നമ്പർ പ്ലേറ്റുകൾ അനുവദിക്കാൻ റോയൽ ഒമാൻ പോലീസ്. ഖരീഫ് സീസണിനായുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ ആർ‌ഒ‌പി പുറത്തിറക്കി, ജൂൺ 1 മുതൽ ഡിസംബർ 31 വരെയാണ് ഖരീഫ് സീസൺ പ്ലേറ്റുകളുടെ കാലാവധി

പുതിയ നിയമപ്രകാരം, നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി 70 ഒമാനി റിയാൽ ഫീസ് അടച്ച് വാഹന ഉടമകൾക്ക് ഈ പ്രത്യേക പ്ലേറ്റുകൾ സ്വന്തമാക്കാം. എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കാൻ അനുവാദമില്ല. ട്രാഫിക് ഡിപ്പാർട്ട്മെന്റ് അനുവദിക്കുന്ന നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഇതിന്റെ കാലാവധി. ഈ പ്ലേറ്റുകളുടെ അളവുകളും ഡിസൈനുകളും ട്രാഫിക് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച മാതൃകയിൽ മാത്രമായിരിക്കണം. ഇതിൽ സ്വന്തം രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ടാകില്ല. കാലാവധി കഴിഞ്ഞിട്ടും ഇത്തരം സ്മരണാർത്ഥ പ്ലേറ്റുകൾ മാറ്റാത്ത വാഹന ഉടമകൾക്കെതിരെ നടപടിയുണ്ടാകും. ട്രാഫിക് നിയമത്തിൽ ഇതിനായി പുതിയ ലംഘന വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം തെറ്റിച്ചാൽ പിഴയും ഒപ്പം ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ദോഫാർ ഖരീഫ് സീസണിനായുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ ആർ‌ഒ‌പി പുറത്തിറക്കി. ജൂൺ 1 മുതൽ ഡിസംബർ 31 വരെയാണ് ഇവയുടെ കാലാവധി. പ്ലേറ്റുകളിൽ സ്റ്റാൻഡേർഡ് രജിസ്ട്രേഷൻ വിശദാംശങ്ങൾക്കൊപ്പം "ഖരീഫ് ദോഫർ 2026" ബ്രാൻഡിംഗും ഉൾപ്പെടുത്തിയിട്ടുണ്ടാകും. പ്ലേറ്റുകൾക്കായി ആർ.ഒ.പി മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നേരിട്ട് സർവീസ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം

TAGS :

Next Story