ടൂറിസം മേഖലയിൽ ഒമാൻ-ഖത്തർ പങ്കാളിത്തം; ഇരു രാജ്യങ്ങളും ചേർന്ന് മൾട്ടി ഡെസ്റ്റിനേഷൻ യാത്രകളൊരുക്കും
ലണ്ടനിൽ നടന്ന ആഗോള ട്രാവൽ മാർക്കറ്റ് 2025 സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം

മസ്കത്ത്: ടൂറിസം മേഖലയിൽ സഹകരണം ശക്തമാക്കി ഒമാൻ - ഖത്തർ പങ്കാളിത്തം. ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക ടൂറിസം പ്രൊമോഷണൽ പ്ലാറ്റ്ഫോമുകളായ എക്സ്പീരിയൻസ് ഒമാനും വിസിറ്റ് ഖത്തറും ചേർന്നാണ് കരാർ പ്രഖ്യാപിച്ചത്. ലണ്ടനിൽ നടന്ന ആഗോള ട്രാവൽ മാർക്കറ്റ് 2025 സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ സ്ഥലങ്ങൾ സംയോജിപ്പിക്കുന്ന മൾട്ടി-ഡെസ്റ്റിനേഷൻ യാത്രാ പാക്കേജുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക ടൂറിസം സഹകരണം ശക്തിപ്പെടുത്തും. പ്രമോഷണൽ കാമ്പയിനുകളിലൂടെ ഇറ്റലി, സ്പെയിൻ, ചൈന എന്നിവിടങ്ങളിലെ യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ട്രാവൽ ഏജൻസികളുമായി സഹകരണവും ഉറപ്പാക്കും.
Next Story
Adjust Story Font
16

