Quantcast

ശൈത്യകാലത്തും മികച്ച സൂര്യപ്രകാശം ലഭിക്കുന്ന 29 ഡെസ്റ്റിനേഷനുകളിൽ ഇടം പിടിച്ച് ഒമാൻ

MediaOne Logo

Web Desk

  • Published:

    19 Feb 2025 6:07 PM IST

ശൈത്യകാലത്തും മികച്ച സൂര്യപ്രകാശം ലഭിക്കുന്ന 29 ഡെസ്റ്റിനേഷനുകളിൽ ഇടം പിടിച്ച് ഒമാൻ
X

മസ്‌കത്ത്: ശൈത്യകാലത്ത് മികച്ച സൂര്യപ്രകാശം ലഭിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാനും. ബ്രിട്ടീഷ് പത്രമായ 'ദി സൺഡേ ടൈംസ്' പുറത്തുവി്ട്ട റിപ്പോർട്ടിലാണ് 2025ലെ 29 മികച്ച ഡെസ്റ്റിനേഷനുകളിൽ ഒമാനും ഇടം നേടിയത്. മിതമായ ശൈത്യകാല താപനില, വൈവിധ്യമാർന്ന പ്രകൃതി ഭംഗി, പുരാതന ചരിത്രം, അറബ് അതിഥ്യ മര്യാദ തുടങ്ങിയ നിരവധി ഘടകങ്ങളാണ് സുൽത്താനേറ്റിനെ പട്ടികയിലെത്തിച്ചത്.

ശൈത്യകാലത്ത് ഊഷ്മളമായ സൂര്യപ്രകാശം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഒമാൻ ഒരു മികച്ച സ്ഥലമാണെന്ന് പത്രം പ്രശംസിച്ചു. ഒമാനിലെ വിവിധ വിനോദ സഞ്ചാര പ്രവർത്തനങ്ങളെക്കുറിച്ചും പത്രം എടുത്തുപറഞ്ഞു. സാഹസിക പ്രേമികൾക്ക് മുസന്ദം ഗവർണറേറ്റ് മികച്ച ഒരു ഓപ്ഷനാണ്. തെളിഞ്ഞ വെള്ളമുള്ള കടലുകളെ അഭിമുഖീകരിക്കുന്ന ഉയരം കൂടിയ കുന്നുകൾക്ക് ഈ പ്രദേശം പ്രസിദ്ധമാണ്. കൂടാതെ റിമാൽ അൽ ഷർഖിയയിൽ മണൽക്കുന്നുകളിലൂടെ ഒട്ടകപ്പുറത്തുള്ള സഞ്ചാരവും, ഒമാനി സംസ്‌കാരം പ്രതിഫലിക്കുന്ന മരുഭൂമിയിലെ കൂടാരങ്ങളിലുള്ള താമസവും ഏവരെയും ആകർഷിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജബൽ അഖ്ദറിന്റെ അതിമനോഹരമായ സൗന്ദര്യവും പത്രം എടുത്തു കാണിച്ചു. ശാന്തതയും വിശ്രമവും തേടുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്. മസ്‌കത്തിൽ പള്ളികൾ, കുന്തിരിക്കത്തിന്റെ സുഗന്ധം നിറയുന്ന പരമ്പരാഗത മാർക്കറ്റുകൾ എന്നിവ സന്ദർശിച്ച് ഒമാന്റെ സാംസ്‌കാരിക പൈതൃകംഅടുത്തറിയാമെന്നും ദി സൺഡേ ടൈംസിന്റ് റിപ്പോർട്ടിലുണ്ട്.

സാഹസികത, ചരിത്രം, വിനോദം എന്നിവയെ സംയോജിപ്പിക്കുന്ന ഒരു അസാധാരണ ലക്ഷ്യസ്ഥാനമാണ് ഒമാന്നെ് പത്രം ഊന്നിപ്പറഞ്ഞു.'ദി സൺഡേ ടൈംസി'ന്റെ ഈ അംഗീകാരം ലോക ടൂറിസം ഭൂപടത്തിൽ ഒമാന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ്. കൂടാതെ ലോാകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്ക് ഒമാൻ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നു എന്നും ഇത് വ്യക്തമാക്കുന്നു.

TAGS :

Next Story