ദുരിതബാധിത ഗവർണറേറ്റുകളിൽ നാളെ വിദൂര പഠനം: ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം
വ്യാഴാഴ്ച സാധാരണ രീതിയിൽ ക്ലാസുകൾ പുനരാരംഭിക്കും

മസ്‌കത്ത്: ഏപ്രിൽ 1 ബുധനാഴ്ച ദുരിതബാധിത ഗവർണറേറ്റുകളിൽ വിദൂര പഠനമാണുണ്ടാകുകയെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. കാലാവസ്ഥ മാറിയതിനാലാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. നിരവധി ഗവർണറേറ്റുകളിലാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവക്കുന്നത്. ദാഹിറ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, അൽ വുസ്ത എന്നിവിടങ്ങളിലെ എല്ലാ ഗവൺമെന്റ്, സ്വകാര്യ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും കോളേജുകൾക്കും മസ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്തിലെയും ഖുറയ്യാത്തിലെയും വിലായത്തുകൾക്കും ഈ തീരുമാനം ബാധകമാകും. ഏപ്രിൽ 2 വ്യാഴാഴ്ച സാധാരണ രീതിയിൽ ക്ലാസുകൾ പുനരാരംഭിക്കും.
Next Story
Adjust Story Font
16

