Quantcast

ലൈസൻസില്ലാത്ത ടൂറിസം സ്ഥാപനങ്ങൾക്ക് പ്രൊമോഷൻ കൊടുക്കരുതെന്ന് ഒമാനിലെ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

നിയമം ലംഘിക്കുന്ന ചില സമൂഹ മാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    6 Nov 2025 10:01 PM IST

Oman warns social media users not to promote unlicensed tourism establishments
X

മസ്‌കത്ത്: ലൈസൻസില്ലാത്ത ടൂറിസം സ്ഥാപനങ്ങൾക്ക് പ്രൊമോഷൻ കൊടുക്കരുതെന്ന് ഒമാനിലെ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾക്കും മുന്നറിയിപ്പ് നൽകിയത്.

ഹൈറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്ത ഹോട്ടലുകൾ, റെസ്റ്റ് ഹൗസുകൾ, ഗ്രീൻ ഇന്നുകൾ തുടങ്ങിയ ലൈസൻസില്ലാത്ത ടൂറിസം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില സമൂഹ മാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വെബ്സൈറ്റുകളിലെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെയും മാർക്കറ്റിംഗും പ്രമോഷനും നിയന്ത്രിക്കുന്ന റെഗുലേഷന്റെ ലംഘനമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസ് നിർബന്ധമായ സാധനങ്ങളോ സേവനങ്ങളോ അതില്ലാതെ വിപണനം ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് നിയമം നിരോധിച്ചിട്ടുണ്ട്.

ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കോ സേവനങ്ങൾക്കോ പ്രാമോഷൻ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story