ഒമാനിലെ ഏവിയേഷൻ മേഖലയിൽ വൻ കുതിപ്പ്; 15 വർഷത്തിന് ശേഷം ഒമാൻ എയർ ലാഭത്തിലേക്ക്
2025ൽ 32 ലക്ഷം ഒമാനി റിയാൽ ലാഭം

മസ്കത്ത്: ഒമാനിലെ വ്യോമയാന മേഖലയിൽ വൻ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഒമാൻ എയറും, സലാം എയറും, ഒമാൻ എയർപോർട്ടും തങ്ങളുടെ 2025-ലെ മികച്ച സാമ്പത്തിക നേട്ടങ്ങൾ പുറത്തുവിട്ടു. 15 വർഷത്തിന് ശേഷം ഒമാൻ എയർ ലാഭക്ഷമത കൈവരിച്ചു എന്നതാണ് ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. 2025-ൽ ഒമാൻ എയർ 32 ലക്ഷം ഒമാനി റിയാൽ ലാഭം രേഖപ്പെടുത്തി. 15 വർഷത്തിനിടെ ആദ്യമായാണ് കമ്പനി ലാഭത്തിലാകുന്നത്. കൂടാതെ, 2009-ന് ശേഷം ആദ്യമായി ബാങ്ക് കടത്തിൽ 270 ലക്ഷം ഒമാനി റിയാലിന്റെ കുറവും വരുത്തി.
അതേസമയം ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ 137 ദശലക്ഷം ഒമാനി റിയാൽ വരുമാനം നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 40 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 3.4 ദശലക്ഷം യാത്രക്കാരെയാണ് സലാം എയർ എത്തിച്ചത്. യാത്രക്കാരുടെ എണ്ണത്തിലും 8% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 15.2 ദശലക്ഷം യാത്രക്കാരെ എയർപോർട്ടുകൾ കൈകാര്യം ചെയ്തു. ഒമാൻ എയർ അവരുടെ പ്രവർത്തനച്ചെലവിൽ 6 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇത് കമ്പനിയുടെ പ്രവർത്തനക്ഷമത വർധിച്ചതിന്റെ സൂചനയാണ്.
Adjust Story Font
16

