ഹോർമുസിലൂടെ സുരക്ഷിത ഗതാഗതം; സുപ്രധാന ചർച്ചക്കായി ഒമാൻ സംഘം ഇറാനിൽ
കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കാൻ ചട്ടക്കൂട്

മസ്‌കത്ത്/തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിത ഗതാഗതമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒമാൻ പ്രതിനിധി സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കാൻ ചട്ടക്കൂട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കായാണ് ഒമാൻ പ്രതിനിധി സംഘം എത്തിയത്. ഇറാൻ സ്റ്റേറ്റ് മീഡിയയടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ക്രമീകരിക്കുന്നതിനെകുറിച്ചും അനുയോജ്യ സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. നിലവിലെ പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഹോര്‍മുസ് കടലിടുക്കിന്റെ നടത്തിപ്പില്‍ ഒമാനുമായി സഹകരിക്കാന്‍ തയാറാണെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വൻതോതിൽ എണ്ണ, വാതക കയറ്റുമതി നടക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണ് ഹോർമുസ്. ഈ ജലപാതയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഒമാനും ഇറാനും.
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സന്ദർശനം.
Adjust Story Font
16

