Quantcast

2026 ആദ്യ രണ്ട് മാസം; കുതിച്ചുയർന്ന് ഒമാന്റെ പ്രകൃതിവാതക ഉൽപ്പാദനം

നടപടി വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യം വർധിച്ചതോടെ

MediaOne Logo

Web Desk

  • Published:

    11 April 2026 5:16 PM IST

Oman’s gas output climbs as industry drive demand surge
X

മസ്‌കത്ത്: 2026 ലെ ആദ്യ രണ്ട് മാസങ്ങളിൽ ഒമാന്റെ പ്രകൃതിവാതക ഉൽപ്പാദനത്തിൽ വളർച്ച. വൈദ്യുതി ഉൽപ്പാദനത്തിൽ നിന്നും വ്യാവസായിക മേഖലകളിൽ നിന്നും ശക്തമായ ആവശ്യം ഉയർന്നതാണ് നടപടിക്ക് പിറകിൽ. 2026 ഫെബ്രുവരി അവസാനത്തോടെ പ്രാദേശിക ഉൽപ്പാദനവും ഇറക്കുമതിയും ഉൾപ്പെടെ മൊത്തം പ്രകൃതിവാതക ഉൽപ്പാദനം 1.3 ശതമാനം വർധിച്ചു. 8.767 ബില്യൺ ക്യുബിക് മീറ്ററിലാണെത്തിയത്. 2025 ലെ ഇതേ കാലയളവിൽ 8.651 ബില്യൺ ക്യുബിക് മീറ്ററായിരുന്നു ഉൽപ്പാദനം.

അതേസമയം, പ്രധാന മേഖലകളിലെല്ലാം പ്രകൃതിവാതകത്തിന്റെ ആവശ്യം വൻതോതിൽ വർധിച്ചു. വ്യാവസായിക പദ്ധതികളിലെ ഗ്യാസ് ഉപഭോഗം 6.2 ശതമാനം വർധിച്ചു. 2026 ഫെബ്രുവരി അവസാനത്തോടെയിത് 4.877 ബില്യൺ ക്യുബിക് മീറ്ററിലെത്തി. 2025-ൽ ഇത് 4.593 ബില്യൺ ക്യുബിക് മീറ്ററായിരുന്നു.

വൈദ്യുതി ഉൽപ്പാദന പ്ലാന്റുകളിലും വൻ വർധന രേഖപ്പെടുത്തി, ഗ്യാസ് ഉപഭോഗം 13.2 ശതമാനം വർധിച്ച് 2.257 ബില്യൺ ക്യുബിക് മീറ്ററായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.994 ബില്യൺ ക്യുബിക് മീറ്ററായിരുന്നു.

അതേസമയം, എണ്ണപ്പാടങ്ങളിലെ ഗ്യാസ് ഉപഭോഗം, നഷ്ടങ്ങളും പ്രവർത്തന ഘടകങ്ങളും ഉൾപ്പെടെ, 20.8 ശതമാനം കുറഞ്ഞ് 1.6 ബില്യൺ ക്യുബിക് മീറ്ററായി, കഴിഞ്ഞ വർഷം ഇത് 2.19 ബില്യൺ ക്യുബിക് മീറ്ററായിരുന്നു.

എന്നാൽ ഒമാൻ മൈനിങ് കമ്പനി, ഒമാൻ സിമന്റ് എന്നീ വ്യാവസായിക മേഖലകളിലെ ഗ്യാസ് ഉപയോഗം 29.9 ശതമാനം കുറഞ്ഞു. 31.6 ദശലക്ഷം ക്യുബിക് മീറ്ററായാണ് കുറഞ്ഞത്. 2025-ലെ ഇതേ കാലയളവിൽ ഇത് 45.1 ദശലക്ഷം ക്യുബിക് മീറ്ററായിരുന്നു.

TAGS :

Next Story