പ്രാദേശിക മരുന്ന് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ; 6 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

മസ്‌കത്ത്: ഒമാനിലെ മരുന്ന്, മെഡിക്കൽ ഉപകരണ വിതരണ മേഖലകളിൽ തദ്ദേശീയ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടികളുമായി ആരോഗ്യ മന്ത്രാലയം. നിരവധി തന്ത്രപരമായ കരാറുകളിലൂടെ, പ്രാദേശിക ഉൽപാദന വ്യവസായത്തെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ സുരക്ഷ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. കൂടാതെ നിക്ഷേപങ്ങൾ ആകർഷിക്കാനും, ദേശീയ സമ്പദ്‌വ്യവസ്തയിൽ വ്യാവസായിക മേഖലയുടെ സംഭാവന വർധിപ്പിക്കാനും സാധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
പ്രധാന കരാറുകൾ:
ദോഫാർ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയുമായി ചേർന്ന് ഇൻട്രാവീനസ്, ഡയാലിസിസ് ലായനികളുടെ പ്രാദേശിക ഉൽപാദനം.
ഫെലിക്‌സ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസുമായി ചേർന്ന് വിവിധ മരുന്നുകളുടെയും കുത്തിവയ്പ്പ് മരുന്നുകളുടെയും പ്രാദേശിക ഉൽപാദനം.
ഒപാൽ ബയോ ഫാർമ ഫാക്ടറിയുമായി ചേർന്ന് ജീവൻരക്ഷാ മരുന്നുകളുടെ പ്രാദേശിക ഉൽപാദനം.
ഇസ്സിലെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസുമായി ചേർന്ന് ഇൻട്രാവീനസ് ലായനികളുടെ പ്രാദേശിക ഉൽപാദനം.
മെനാജൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസുമായി ചേർന്ന് ജനിതക രോഗങ്ങൾ, മെറ്റബോളിക് ഡിസോർഡേഴ്‌സ്, രക്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കുള്ള പ്രത്യേക മരുന്നുകളുടെ പ്രാദേശിക ഉൽപാദനം.
ഒരു ആരോഗ്യ ഉപകരണ ഫാക്ടറിയുമായി ചേർന്ന് മെഡിക്കൽ സപ്ലൈ ഉത്പന്നങ്ങളുടെ പ്രാദേശിക ഉത്പാദനം
Adjust Story Font
16

