Quantcast

ഒമാനിന്റെ എണ്ണ കയറ്റുമതിയിൽ 16.2 ശതമാനം വർധന

ചൈനയാണ് ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-14 16:56:47.0

Published:

14 Aug 2022 4:54 PM GMT

ഒമാനിന്റെ എണ്ണ കയറ്റുമതിയിൽ 16.2 ശതമാനം വർധന
X

മസ്‌കത്ത്: ഒമാനിന്റെ എണ്ണ കയറ്റുമതിയിൽ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 16.2ശതമാനം വർധനയുണ്ടായതായി ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ട്. 2022 ജൂൺ അവസാനം വരെയുള്ള കണക്കാണിത്.

ചൈനയാണ് ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 123.10 ദശലക്ഷം ബാരൽ എണ്ണയാണ് ചൈന 2022 ജൂൺ അവസാനം വരെ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഒമാന്റെ മൊത്തം പ്രകൃതി വാതക ആഭ്യന്തര ഉൽപാദനം 4.4 ശതമാനം വർധിച്ചു. 25.77 ശതകോടി ക്യുബിക് മീറ്ററാണ് 2022 ജൂൺ അവസാനം വരെയുള്ള കണക്ക്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24.69 ശതകോടി ക്യുബിക് മീറ്റർ ആയിരുന്നു. ഒമാന്റെ ദിനംപ്രതിയുള്ള എണ്ണയുൽപാദനത്തിൽ ഇക്കാലയളവിൽ 9.7 ശതമാനം വർധനയുണ്ടായി. 1.047 ദശലക്ഷം ബാരലാണ് പ്രതിദിന ഉൽപാദനം. ഈ വർഷം ജൂൺ അവസാനം വരെയുള്ള കാലയളവിൽ എണ്ണ വില ബാരലിന് 90.4 ഡോളർ വരെ എത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60.9 ശതമാനം കൂടുതലാണിത്.

TAGS :

Next Story