ഒമാന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തായി റോസ് സീസണിന് സമാപനം; ഒഴുകിയെത്തി ആയിരങ്ങൾ
സീസണിലുടനീളം 75-ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്

മസ്കത്ത്: ഒമാന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകർന്ന് ജബൽ അഖ്ദർ റോസ് സീസൺ. തൊഴിൽ അവസരങ്ങൾ സൃഷിടിച്ചും ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിച്ചും ഇപ്രാവശ്യത്തെ സീസൺ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനമായി മാറിയെന്നാണ് വിലയിരുത്തൽ. റോസ് സീസണിൽ ജബൽ അഖ്ദറിലേക്ക് ഒഴുകിയത്തിയത് ആയരിങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധവുണ്ടായി.
റോസ് സീസൺ കേവലം വിനോദസഞ്ചാര പരിപാടിയായി മാത്രം ഒതുങ്ങുന്നതായിരുന്നില്ല രാജ്യത്തിന്റെ തൊഴിൽ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുന്നതുകൂടിയായി മാറി. സീസണിലൂടനീളം 75-ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 65-ലധികം ചെറുകിട-ഇടത്തരം സംരംഭങ്ങളും കുടിൽ വ്യവസായ കുടുംബങ്ങളും പങ്കാളികളായി. 400 പേർ പങ്കെടുത്ത നടത്തം - അതായത് റോസ് ട്രയൽ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
റോസ് കൃഷിയുടെ ഭാവി, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, ആധുനിക വിപണന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധ ചർച്ചകളും സെമിനാറും നടന്നു.'ഒമാനി റോസ്' എന്ന പേരിൽ ആഗോള ബ്രാൻഡ് നിർമ്മിച്ചെടുക്കാനാണ് ഗവർണറേറ്റ് ലക്ഷ്യമിടുന്നത്. തീയേറ്റർ പ്രകടനങ്ങൾ, തത്സമയ പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ എന്നിവയും ഇത്തവണത്തെ സീസണിന്റെ മാറ്റുകൂട്ടിയവയാണ്. ഏകദേശം 6,000 റോസാച്ചെടികളിൽ നിന്നായി ജബൽ അഖ്ദറിൽ പ്രതിവർഷം 30,000 ലിറ്റർ റോസ് വാട്ടർ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ വിപണി മൂല്യം ഏകദേശം 2,10,000 ഒമാനി റിയാലാണ്.
Adjust Story Font
16

