Quantcast

സലാലയിൽ കൊടുങ്ങല്ലൂർ സൗഹ്യദ കൂട്ടായ്മയുടെ ഓണാഘോഷം

ദാരീസ് ഗാർഡൻ റിസോർട്ടിൽ നടന്ന ഒത്തു ചേരൽ പ്രസിഡന്റ് ഡോ: അബൂബക്കർ സിദീഖ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    18 Sept 2022 9:42 PM IST

സലാലയിൽ കൊടുങ്ങല്ലൂർ സൗഹ്യദ കൂട്ടായ്മയുടെ ഓണാഘോഷം
X

സലാല: കൊടുങ്ങല്ലൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ സലാല കൊടുങ്ങല്ലൂർ സൗഹ്യദ കൂട്ടായ്മ ( എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ നടന്ന ഒത്തു ചേരൽ പ്രസിഡന്റ് ഡോ: അബൂബക്കർ സിദീഖ് ഉദ്ഘാടനം ചെയ്തു. കൂടുതൽ പ്രവാസികളെ ഈ കൂട്ടായ്മയിൽ അംഗങ്ങളാക്കാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.

മറ്റ് ഭാരവാഹികളായ ഡോ: സലീം,ഡോ :ഷഹാബ്, ഡോ:ശ്രീനിവാസൻ, ജെയ്സൺ, സലിം, അബ്ദുൾ സലാം എന്നിവർ ആശംസകൾ നേർന്നു. വടം വലി തുടങ്ങിയ കായിക മത്സരങ്ങളും വിവിധ കലാ പരിപാടികളും നടന്നു. സലാലയിലെ പ്രമുഖ പാട്ടുകാർ സംബന്ധിച്ച ഗാനമേളയും നടന്നു. വിഭവ സമ്യദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. കുടുംബങ്ങളും കുട്ടികളും ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു. സുജിത് പി.എസ്. സ്വാഗതവും യൂസിഫ് നന്ദിയും പറഞ്ഞു.

TAGS :

Next Story