Quantcast

ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്റർ ഓണാഘോഷo സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 Sep 2023 8:05 PM GMT

ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്റർ ഓണാഘോഷo സംഘടിപ്പിച്ചു
X

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്രഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ മസ്കത്ത് ചാപ്റ്റർ ഓണാഘോഷo സംഘടിപ്പിച്ചു. അവെന്യൂസ് മാൾ പ്ലാറ്റിനo ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റീന ജെയിൻ മുഖ്യാതിഥിയായിരുന്നു.

തിരുവാതിര കളി, ചെണ്ടമേളം, തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

ചെയർമാൻ ജിം ജോസഫ് ഇട്ടിയുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി. കോളജ് ഓഫ് ബാങ്കിംഗ് പ്രതിനിധികൾ, അതിഥികൾ, കുടുംബംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. നാനൂറോളം അംഗങ്ങൾ ഉള്ള ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്റർ 2008 മുതൽ ഒമാനിൽ സജീവമാണ്.

TAGS :

Next Story