Quantcast

ഒമാനിൽ‌ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പാലറ്റുകൾ നിർബന്ധമാക്കുന്നു

തടി, പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം എന്നിവ കൊണ്ടുള്ള പാലറ്റുകളാണ് നിർബന്ധമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-06-11 16:31:08

Published:

11 Jun 2026 9:57 PM IST

ഒമാനിൽ‌ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പാലറ്റുകൾ നിർബന്ധമാക്കുന്നു
X

മസ്കത്ത്: ഒമാനിൽ‌ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് തടി, പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം എന്നിവ കൊണ്ടുള്ള പാലറ്റുകൾ നിർബന്ധമാക്കുന്നു, ജൂലൈ 15 മുതൽ നിയമം പ്രാബല്യത്തിൽ വരും, അതിർത്തി പോസ്റ്റുകൾ വഴിയുള്ള വാണിജ്യ ചരക്കുനീക്കം സുഗമമാക്കാനും കസ്റ്റംസ് പരിശോധനകളിലെ താമസം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം

ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പ്രത്യേക തട്ടുകളിൽ സുരക്ഷിതമായി അടുക്കി എത്തിക്കണം. ജിസിസി ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ചാണ് റോയൽ ഒമാൻ പോലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് ഈ പുതിയ തീരുമാനം പുറപ്പെടുവിച്ചത്. അതിർത്തി പോസ്റ്റുകൾ വഴിയുള്ള വാണിജ്യ ചരക്കുനീക്കം സുഗമമാക്കാനും കസ്റ്റംസ് പരിശോധനകളിലെ താമസം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. ജൂലൈ 15 മുതൽ കര അതിർത്തികൾ വഴി ഒമാനിലേക്ക് എത്തുന്ന എല്ലാ ചരക്കുകൾക്കും പാലറ്റുകൾ നിർബന്ധമാണ്. സെപ്റ്റംബർ 15 മുതൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി എത്തുന്ന ചരക്കുകൾക്കും ഈ നിയമം ബാധകമാകും. ലോഡിംഗും കൈകാര്യം ചെയ്യലും ആവശ്യമായ എല്ലാ സാധനങ്ങളും തടി, പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം എന്നിവ കൊണ്ടുള്ള പാലറ്റുകളിൽ വെച്ചിരിക്കണം. സാങ്കേതികമായി അല്ലെങ്കിൽ പ്രായോഗികമായി പാലറ്റുകളിൽ വെക്കാൻ സാധിക്കാത്ത സാധനങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതിക്കാരുമാരും ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാരും ഈ നിബന്ധന കൃത്യമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ പാലിക്കാതെ എത്തുന്ന ചരക്കുകൾ കസ്റ്റംസ് സ്വീകരിക്കില്ലെന്നും അവ വന്ന രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്

TAGS :

Next Story