ഒമാനിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 1.6 ശതമാനത്തിന്റെ വർധനവ്
യാത്രക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാമത്

മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 1.6 ശതമാനത്തിന്റെ വർധനവ്. യാത്രക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാമത്. ടൂറിസം മേഖലയിൽ ഒമാൻ കൈവരിക്കുന്ന കുതിപ്പാണ് യാത്രക്കാരുടെ എണ്ണത്തിലും പ്രതിഫലിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ അഞ്ച് മാസങ്ങളിൽ രണ്ടര ലക്ഷം ഇന്ത്യൻ ടുറിസ്റ്റുകളാണ് ഒമാൻ സന്ദർശിച്ചത്.
മൊത്തം യാത്രക്കാരുടെ എണ്ണം 1,23,53,007 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 1,21,53,212 ആയിരുന്നു. മസ്‌കത്ത് വിമാനത്താവളം വഴിയാണ് കൂടുതൽ പേർ യാത്ര ചെയ്തത്. 1,08,33,646 യാത്രക്കാർ. ഒക്ടോബറിൽ മസ്‌കത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ പട്ടികയിൽ ഇന്ത്യക്കാർ ഒന്നാമതെത്തിയെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 1,70,313 ഇന്ത്യക്കാർ. രണ്ടാമത് ഒമാനി പൗരന്മാരാണ്. ഇന്ത്യയിൽനിന്ന് കൂടൂതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ ഇന്ത്യയിൽ പ്രമോഷൻ കാമ്പയിനുകൾ നടത്തിയിരുന്നു. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ ഒമാനിൽ 2,46,663 ഇന്ത്യൻ വിനോദസഞ്ചാരികളാണ് ഒമാനിലെത്തിയത്. യു.എ.ഇ പൗരന്മാർക്ക് ശേഷം ഒമാനിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ രണ്ടാമതാണ് ഇന്ത്യ.
Adjust Story Font
16

