പത്തനംതിട്ട സ്വദേശിനി ഒമാനിൽ നിര്യാതയായി
കഴിഞ്ഞ ഒരു മാസമായി സ്ട്രോക് ബാധയെത്തുടർന്ന് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മസ്‌കത്ത് : പത്തനംതിട്ട സ്വദേശിനി ഒമാനിൽ നിര്യാതയായി. കോന്നി മങ്ങാരം അലങ്കാരത്തു വീട്ടിൽ സജിത ഇസ്മായിൽ റാവുത്തർ (58) ആണ് മരിച്ചത്. ഏറെക്കാലമായി സുഹാറിൽ താമസിച്ചു വരുന്ന ഇവർ കഴിഞ്ഞ ഒരു മാസമായി സ്ട്രോക് ബാധയെത്തുടർന്ന് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ മുഹമ്മദ് ഇസ്മായിൽ റാവുത്തരുടേയും ഫാത്തിമ ബീവിയുടെയും മകൾ ആണ്. സഹോദരി റംല. മക്കളില്ല. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ അറിയിച്ചു.
Next Story
Adjust Story Font
16

