സമാധാനം പുനസ്ഥാപിക്കണം; ഒമാൻ വിദേശകാര്യ മന്ത്രി വിവിധരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി
യുഎസ് - ഇറാൻ വെടിനിർത്തൽ കരാറിന് പിന്തുണ നൽകുന്നതിനാണ് ഒമാൻ മുൻകൈ എടുക്കുന്നത്

മസ്കത്ത്: മേഖലയിൽ വെടിനിർത്തൽ നടപ്പാക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. യുഎസ് - ഇറാൻ വെടിനിർത്തൽ കരാറിന് പിന്തുണ നൽകുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഒമാൻ മുൻകൈ എടുക്കുന്നത്.
മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുക, വെടിനിർത്തൽ സുസ്ഥിരമാക്കുക, അക്രമങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലൂടെ പരിഹാരം കാണുക എന്നിവയാണ് ചർച്ചകളുടെ പ്രധാന അജണ്ടയെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത്, റഷ്യ, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായും അദ്ദേഹം ചർച്ചകൾ നടത്തി. കൂടാതെ ക്യൂബ, ജപ്പാൻ, പെറു, പനാമ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു.
Adjust Story Font
16

