Quantcast

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസി വെൽഫെയർ ഒമാൻ

MediaOne Logo

Web Desk

  • Published:

    22 July 2025 9:27 PM IST

Pravasi Welfare Oman condoles the passing of VS Achuthanandan
X

മസ്‌കത്ത്: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രവാസി വെൽഫെയർ ഒമാൻ ഘടകം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഇടതുപക്ഷ സമര ചരിത്രത്തിലെ നായകൻ എന്ന നിലയിലും വി.എസിന്റെ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. പുന്നപ്ര - വയലാർ സമരങ്ങളിലൂടെ വളർന്ന വി.എസ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒഴിവാക്കാനാകാത്ത രണ്ടക്ഷരമായി മാറുകയായിരുന്നു. മികച്ച പ്രതിപക്ഷ നേതാവും കൂടിയായിരുന്നു വി.എസ്സെന്ന് പ്രവാസി വെൽഫെയർ ഒമാൻ ഘടകം പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story