Quantcast

റിപ്പബ്ലിക് ദിനത്തിൽ സംഗമമൊരുക്കി പ്രവാസി വെൽഫെയർ

'ഒരുമ 23' എന്ന പേരിലാണ് പ്രവാസി സംഗമവും കലാസന്ധ്യയും ഒരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-01-27 17:34:35.0

Published:

27 Jan 2023 3:57 PM GMT

റിപ്പബ്ലിക് ദിനത്തിൽ സംഗമമൊരുക്കി പ്രവാസി വെൽഫെയർ
X

റിപ്പബ്ലിക് ദിനത്തിൽ വിപുലമായ ആഘോഷ പരിപാടിയൊരുക്കി പ്രവാസി വെൽഫയർ, സലാല. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ് ഡോ:കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രവാസി വെൽഫെയർ സലാല പ്രസിഡന്റ് കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ കെ.പി ശശിയെ ചടങ്ങിൽ അനുസ്മരിച്ചു.


വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച പ്രവാസികളെ പരിപാടിയിൽ ആദരിച്ചു. ഡോ: സനാതനൻ, ഡോ.സൗമ്യ സനാതനൻ, കബീർ കണമല, ടി.യു.ഇസ്മയിൽ, ഗ്രേസി തോമസ്, മദൻ രാജ്, നസീബ് നസീർ, സൈന ഫാത്തിമ എന്നിവരാണ് പ്രവാസി വെൽഫയറിന്റെ ആദരം ഏറ്റു വാങ്ങിയത്

വർണശഭളമായ കലാപരിപാടികളും ഗാനസന്ധ്യയും പരിപാടിക്ക് പൊലിമയേകി. കൂട്ടായ്മയിലേക്ക് പുതിയതായി കടന്നുവന്നവർക്ക് സ്വീകരണവും നൽകി. ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് സ്വാഗതവും വഹീദ് ചേന്ദമംഗല്ലൂർ നന്ദിയും പറഞ്ഞു. സാജിദ ഹാഫിസ്, തസ്രീന ഗഫൂർ, സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിൻകര, മുസ്തഫ പൊന്നാനി, സിദ്ദീഖ് എൻ.പി, മുസമ്മിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story